കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ കപ്പലണ്ടി വില്‍പനക്കാര്‍ തമ്മില്‍ തര്‍ക്കം; മരത്തംകോട് സ്വദേശിയെ ബസ്സില്‍ നിന്ന് തള്ളിയിട്ടു

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ കപ്പലണ്ടി വില്‍പനക്കാര്‍ തമ്മില്‍ സ്വകാര്യ ബസ്സില്‍ വച്ച് ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ മരത്തംകോട് സ്വദേശിയെ ബസ്സില്‍ നിന്ന് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു. മരത്തംകോട് സ്വദേശി മണി(57) ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ കപ്പലണ്ടി കച്ചവടം നടത്തുകയായിരുന്ന മണിയും ഹക്കീമും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഹക്കീം മണിയെ ബസ്സില്‍ നിന്ന് തള്ളിയിട്ടതായി പറയുന്നു. ബസ്സില്‍ നിന്ന് തലയിടിച്ച് വീണതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ മണിയെ കുന്നംകുളം അര്‍ബന്‍ ബാങ്ക് ആംബുലന്‍സ് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലും, പരിക്ക് ഗുരുതരമാണെന്നതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആക്രമിക്കായി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image