പോര്‍ക്കുളം പഞ്ചായത്തിന്റെ രാഷ്ട്രീയ വിവേചനത്തില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ ഉപവാസ സമരം നടത്തി

പോര്‍ക്കുളം പഞ്ചായത്തിന്റെ രാഷ്ട്രീയ വിവേചനത്തില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ പഞ്ചായത്തിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി.
പഞ്ചായത്തിലെ സ്ഥിരതാമസക്കാര പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിലും, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിലും, ടെന്‍ഡര്‍ കഴിഞ്ഞ നിരവധി പദ്ധതികളുടെ പണികള്‍ പൂര്‍ത്തിയാക്കത്തതിലും പ്രതിഷേധിച്ചാണ് ഒമ്പതാം വാര്‍ഡ് മെമ്പറും ബി.ജെ.പി. കുന്നംകുളം മണ്ഡലം സെക്രട്ടറിയുമായ നിമിഷ വിഗീഷ് ഏകദിന ഉപവാസം നടത്തിയത്. ബി.ജെ.പി പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് വിഗീഷിന്റെ അധ്യക്ഷതയില്‍ പഞ്ചായത്തിന് മുന്നില്‍ നടന്ന ഉപവാസ സമരം ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.എസ് രാജേഷ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT