ജിസിസി ക്ലബ്ബ് ചാലിശേരിയും മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന രണ്ടാമത് അഖില കേരള സെവന്‍സ് ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍ മല്‍സരം ഞായറാഴ്ച നടക്കും. ചാലിശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൈതാനത്ത് സെമി ഫൈനല്‍ മല്‍സരങ്ങളില്‍ വിജയിച്ച ബോയസോണ് തവനൂരും പവര്‍ ബോയ്സ് പുതിലിപ്പുറവും ഫൈനല്‍ മല്‍സരത്തില്‍ ഞായറാഴ്ച രാത്രി 8.30 ന് ഏറ്റുമുട്ടും.