ശങ്കരന്‍ക്കാവ് മകരപ്പത്ത് ആഘോഷം എരുമപ്പെട്ടി വിഭാഗം പൂരാഘോഷ കമ്മിറ്റി ജീവന്‍ രക്ഷാ ഉപാദിയായ എരുമപ്പെട്ടി ആക്ട്‌സ് ആംബുലന്‍സിന് ധന സഹായം നല്‍കി. പൂരാഘോഷ കമ്മറ്റി പ്രസിഡന്റ് എന്‍.വി.സുരേഷ്, ആക്ട്‌സ് പ്രസിഡന്റ് കാവില്‍ നാരായണന് ചെക്ക് കൈമാറി. സെക്രട്ടറി എം.കെ.രാജേഷ്, ട്രഷറര്‍ എ.കെ.ജയന്‍ എന്നിവരും കമ്മറ്റി അംഗങ്ങളും ആക്ട്‌സ് സെക്രട്ടറി
പി. പി.പദ്മദാസ് ട്രഷറര്‍ കെ.എ. ഫരീദ് അലി, ഡ്രൈവര്‍ ഷെഫീദ് എന്നിവരും പങ്കെടുത്തു.