28.5 C
Kunnamkulam
Tuesday, July 14, 2026
Home CCTV Desk ‘ഫിന്‍ജാല്‍’ എഫക്ടില്‍ ഇനി തുലാവര്‍ഷം കനക്കും! ഡിസംബര്‍ ആദ്യവാരം ജാഗ്രത, കേരളത്തില്‍ അതിശക്ത മഴ! വീണ്ടും...

‘ഫിന്‍ജാല്‍’ എഫക്ടില്‍ ഇനി തുലാവര്‍ഷം കനക്കും! ഡിസംബര്‍ ആദ്യവാരം ജാഗ്രത, കേരളത്തില്‍ അതിശക്ത മഴ! വീണ്ടും ഓറഞ്ച് അലര്‍ട്ട്

തുലാവര്‍ഷം തുടങ്ങിയ ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. നവംബറില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്താകെ മഴ ശക്തമായിരുന്നില്ല. എന്നാല്‍ ഡിസംബര്‍ മാസം തുടങ്ങുമ്പോള്‍ തുലാവര്‍ഷം അതിശക്തമായേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പുതുച്ചേരിയില്‍ തീരം തൊട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തില്‍ തുലാവര്‍ഷത്തെ ഡബിള്‍ എഞ്ചിനാക്കുന്നത്. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബര്‍ ആദ്യവാരം കേരളത്തില്‍ ശക്തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കില്‍, നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!