കാര്‍ ഷോറൂമില്‍ തീപിടുത്തം. അക്കികാവ് കമ്പിപാലത്ത് ഇന്‍ഡസ് മോട്ടോഴ്‌സിന്റെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന ട്രൂ വാല്യൂ ഷോപ്പില്‍ തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അഗ്നിബാധ. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു.പുക ഉയരുന്നത് കണ്ടതോടെ പ്രദേശവാസികള്‍ കുന്നംകുളം അഗ്‌നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീഅണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ രവീന്ദ്രന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ ഹരിക്കുട്ടന്‍, ആര്‍.കെ. ജിഷ്ണു , വിപിന്‍ ,സനില്‍ എന്നിവരടങ്ങുന്ന സംഘം നേതൃത്വം നല്‍കി.