23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad എടക്കഴിയൂരില്‍ വീടിനകത്ത് അഗ്നിബാധ ; തീപടര്‍ന്നത് ഗ്യാസ് അടുപ്പില്‍ നിന്ന് , വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.

എടക്കഴിയൂരില്‍ വീടിനകത്ത് അഗ്നിബാധ ; തീപടര്‍ന്നത് ഗ്യാസ് അടുപ്പില്‍ നിന്ന് , വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.

149

എടക്കഴിയൂരില്‍ വീടിനകത്ത് അഗ്നിബാധ ; തീപടര്‍ന്നത് ഗ്യാസ് അടുപ്പില്‍ നിന്ന് , വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.
എടക്കഴിയൂരില്‍ രാമനാത്ത് നൗഫലിന്റെ ഉടമസ്ഥയില്‍ വാടകയ്ക്ക് താമസിക്കുന്ന നാലകത്ത് അനീഷിന്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. അനീഷ് ചായ ഉണ്ടാക്കുവാനായി ഗ്യാസ് ഓണ്‍ ചെയ്തത്തോടെ തീ ആളി പടരുകയായിരുന്നു എന്ന് പറയുന്നു. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് ഗുരുവായൂരില്‍ നിന്ന് അഗ്നിശമനസേനയെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. വീട്ടിലെ ഫ്രിഡ്ജ് , ജ്യൂസ് മെഷീന്‍ , അടുക്കളയിലെ ഉപകരണങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു.

 

ADVERTISEMENT
error: Content is protected !!