25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

കുന്നംകുളം നഗരസഭയില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

 

കുന്നംകുളം നഗരസഭയിലെ ജനറല്‍ വിഭാഗം സൂപ്രണ്ട് റീജ റാഫേല്‍, കണ്ടിജന്റ് തൊഴിലാളികളായ ദാസന്‍, സതീശന്‍ എന്നിവര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. ഇവരുടെ വിരമിക്കലിനോടനുബന്ധിച്ച് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. യാത്രയയപ്പ് സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അലന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി. ജി. ജയപ്രകാശ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മിനി മോന്‍സി, മിഷ സെബാസ്റ്റ്യന്‍, പുഷ്പ ജോണ്‍, ആര്‍ഷ ജിജു, നഗരസഭാ സെക്രട്ടറി കെ. കെ. മനോജ്, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ ബിനോയി ബോസ്, റവന്യൂ വിഭാഗം ഓഫീസര്‍ പ്രമോദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കുകയും വിരമിച്ച ജീവനക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!