പുറ്റേക്കര സെന്റ് ജോർജ്ജ്സ് എച്ച് എസ് എസ് സ്കൂള്‍ ഗ്രൗണ്ടില്‍ ജല്‍ ജീവന് പദ്ധതിയുടെ പൈപ്പുകള്‍ കനത്ത വെയിലില്‍ കത്തിപ്പിടിച്ചു. ഉച്ചയ്ക്ക് 12.15 ലോടെയാണ് സംഭവം. പരിസരത്ത് വലിയതോതില്‍ കറുത്ത പുകയുയര്‍ന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു.