പുന്നയൂര്‍ക്കുളം പുന്നൂക്കാവില്‍ വീടിന്റെ ടെറസിന് മുകളില്‍ തീപിടുത്തം. വാട്ടര്‍ടാങ്കും എ.സിയും കത്തിനശിച്ചു. പുന്നൂക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപം കല്ലഴി മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വീടിനു മുകളിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂരിലേക്കു പോയിരിക്കുകയായിരുന്നു. ഈ സമയം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിനു മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കും എ.സിയും ആണ് കത്തിനശിച്ചത് നശിച്ചത്. ടെറസിനു മുകളില്‍ കൂട്ടിയിട്ടിരുന്ന വിറകും കത്തിയമര്‍ന്നിട്ടുണ്ട്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ തീയണച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി.
Home Bureaus Punnayurkulam വീടിന്റെ ടെറസിന് മുകളില്‍ തീപിടുത്തം; വാട്ടര്‍ടാങ്കും എ.സിയും കത്തിനശിച്ചു