ചകിരി സംസ്‌കരണശാലയില്‍ വന്‍ തീപ്പിടുത്തം; അതിഥി തൊഴിലാളിക്ക് പൊളളലേറ്റു

മന്നലാംക്കുന്ന് കിണര്‍ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ചകിരി സംസ്‌കരണ ശാലയില്‍ വന്‍ തീപ്പിടുത്തം. ഗുരുവായൂര്‍, പൊന്നാനിയില്‍ നിന്നെത്തിയ 4 യൂണിറ്റ് അഗ്‌നിശമന അംഗങ്ങളുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി.
തേച്ചന്‍ പുരക്കല്‍ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ടി.എ.കെ സണ്‍സ് ആഗ്രോ ഇന്‍ഡസ്ട്രീസിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടി തീപിടുത്തം ഉണ്ടായത്. ഫാക്ടറി ജീവനക്കാരനായ ബംഗാള്‍ സ്വദേശി 42 വയസ്സുള്ള ആലം ഗീറിന് തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ ചെറുതായി പൊള്ളല്‍ ഏറ്റിട്ടുണ്ട്. പുന്നയൂര്‍ക്കുളം ശാന്തി ഹോസ്പിറ്റലില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

ADVERTISEMENT