ചാവക്കാട് ആക്രിക്കടയില്‍ തീപിടുത്തം; ഒന്നര മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീയണച്ചു

ചാവക്കാട് അങ്ങാടിത്താഴത്ത് ആക്രിക്കടയില്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്. എടപ്പാള്‍ സ്വദേശി മേനോന്‍ പറമ്പില്‍ സഹദേവന്റെ ഉടമസ്ഥതയിലുള്ള വെളിച്ചെണ്ണ മില്ലിനോട് ചേര്‍ന്നുള്ള ആക്രിക്കടയിലാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ തീപിടുത്തം ഉണ്ടായത്.

കഴിഞ്ഞവര്‍ഷവും ഈ സ്ഥാപനത്തിന് തീപിടിച്ചിരുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്ന് നാട്ടുകാര്‍ ആരോപിച്ചു. ഗുരുവായൂര്‍, നാട്ടിക, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി വൈകീട്ട് മൂന്നരയോടെയാണ് തീ അണച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image