സംസ്ഥാന കായികമേള കരാത്തെ മത്സരത്തില്‍ വെങ്കലം നേടി ചാലിശേരി ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനി

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി കരാത്തെയില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തിലാണ് ചാലിശ്ശേരി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഗ്‌നസ് ലില്ലി മാത്യൂസ് മെഡല്‍ നേടിയത്. ചാലിശ്ശേരി കൊള്ളന്നൂര്‍ മാത്യൂസ് – ലാലി ദമ്പതികളുടെ മകളായ ആഗ്‌നസ് കടവല്ലൂര്‍ കിനോജി റിയൂ ഇന്ത്യ കരാത്തെ സ്‌കൂളിലെ സെന്‍സെയ് സുനിലിന്റെ കീഴില്‍ 5 വര്‍ഷമായി കരാത്തെ പരിശീലനം നടത്തുന്നു. അനുജത്തി അറ്റ്‌ലിനും കരാത്തെയില്‍ ബ്രൗണ്‍ ബെല്‍റ്റ് നേടിയിട്ടുണ്ട് ചാലിശേരി ജി.എല്‍.പി. സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ADVERTISEMENT
Malaya Image 1

Post 3 Image