കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കരിക്കാട് സ്വദേശി കേച്ചേരി വളപ്പില്‍ വീട്ടില്‍ 40 വയസ്സുള്ള ഷനോജിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ റെയ്ഞ്ച് ഡിഐജിയായിരുന്ന അജിതാബീഗം പ്രതി ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. കാപ്പ ഉത്തരവ് ലംഘിച്ച് പ്രതി ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് കുന്നംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
ADVERTISEMENT