ഗുരുവായൂരിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളില്‍ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന മൂന്ന് വയസ്സുകാരനടക്കം ആറ് പേരെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശികളായ ദിനേശ്, ലാവണ്യ, ഇളവരശി, ലത, തമിഴ് ഇനിയെന്‍, ബാലാ മിത്രന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കാരക്കാടുള്ള എട്ടു നില കെട്ടിടമായ വൈകുണ്ഠം അപ്പാര്‍ട്ട്‌മെന്റില്‍ മൂന്നാം നിലയിലാണ് ലിഫ്റ്റിന്റെ സാങ്കേതിക തകരാര്‍ മൂലം ഇവര്‍ കുടുങ്ങിയത്. അപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാര്‍ അരമണിക്കൂറോളം നേരം കിണഞ്ഞു പരിശ്രമിച്ചിട്ടും ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ലിറ്റിനുള്ളില്‍ കുടുങ്ങിയവര്‍ എമര്‍ജന്‍സി നമ്പറില്‍ ഫോണ്‍ വിളിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഡി. സജിത് ലാലിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.റ്റി.ഒ കെ.സി. സജീവ്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എ. ആര്‍. നിതിന്‍ രാജ്, എസ്.സമീര്‍, ആര്‍. ദിപു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ലിഫ്റ്റിന്റെ രണ്ട് വാതിലുകളും തുറന്ന് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കുകയായിരുന്നു.



