തെങ്ങിന് മുകളില്‍ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ രണ്ടുമണിക്കൂറോളം തെങ്ങിന് മുകളില്‍ കുടുങ്ങി കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തെങ്ങ് കയറ്റ തൊഴിലാളി പിള്ളക്കാട് പറത്തില്‍ വീട്ടില്‍ 59 വയസ്സുള്ള രവിയാണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്. ചാത്തന്‍കാട് നിഹാരിക നഗറില്‍ കാഞ്ഞങ്ങാട്ട് വിപിന്‍ കുമാറിന്റെ വീട്ടുവളത്തിലെ ഉയരമുള്ള തെങ്ങിലാണ് രാവിലെ പത്തോടെ ഇറങ്ങാന്‍ ആകാതെ കുടുങ്ങി കിടന്നത്. ഫയര്‍ഫോഴ്‌സ് എത്തി ഏറെ പാടുപെട്ട് 12 മണിയോടെയാണ് രവിയെ താഴെയിറക്കിയത്.

ADVERTISEMENT