കെണിയില്‍ കുരുങ്ങിയ നായയ്ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി

കെണിയില്‍ കുരുങ്ങിയ നായയ്ക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. കടവല്ലൂര്‍ കല്ലുംപുറം സിറാജുല്‍ സ്‌കൂളിനു സമീപം പുലിക്കോട്ടില്‍ പരേതനായ ജോര്‍ജ് മാസ്റ്ററുടെ പറമ്പിനോടു ചേര്‍ന്നാണ് രാവിലെ പാടത്ത് കളിക്കാനെത്തിയവര്‍ വേലിയ്ക്കു സമീപം കെണിയില്‍ കുടുങ്ങിയ നിലയില്‍ നായയെ കണ്ടത്. തുടര്‍ന്ന് കുന്നംകുളം അഗ്‌നി രക്ഷാസേനയിലെ ഫയര്‍ ഓഫീസര്‍ കെ.രവീന്ദ്രന്‍, എം.ജി. ശ്യം, എസ്.സനില്‍ ,മുഹമ്മദ് ഷെരീഫ്, ഗോഡ്‌സണ്‍ ആല്‍ബര്‍ട്ട് എന്നിവര്‍ ചേര്‍ന്ന് ഏറെ പരിശ്രമിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

ADVERTISEMENT