26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Thali മുള്ളൂര്‍ക്കരയില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം

മുള്ളൂര്‍ക്കരയില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം

178

മുള്ളൂര്‍ക്കര വാഴക്കോട് പ്രവര്‍ത്തിക്കുന്ന ഖാന്‍ പെട്രോള്‍ പമ്പിന് തീപിടിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരിയില്‍ നിന്ന് എത്തിയ പോലീസും, രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനയും തീ അണക്കാനുള്ള രക്ഷാക്രമീകരണങ്ങള്‍ നടത്തിവരുന്നു. തൃശൂര്‍ – ഷോര്‍ണൂര്‍ സംസ്ഥാനപാതയില്‍ പോകുന്ന എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി തിരിച്ചുവിട്ടു. പോലീസ് പ്രദേശത്ത് വാഹനങ്ങള്‍ക്കും ആളുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ADVERTISEMENT
error: Content is protected !!