27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery ഇ.എ ജോസ് മാസ്റ്റര്‍ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌ക്കാര സമര്‍പ്പണവും

ഇ.എ ജോസ് മാസ്റ്റര്‍ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌ക്കാര സമര്‍പ്പണവും

കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം പ്രസിഡണ്ട്, മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ.എ ജോസ് മാസ്റ്റര്‍ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌ക്കാര സമര്‍പ്പണവും നടന്നു. കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുന്‍ എംഎല്‍എ ടി വി ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സോയ ജോസഫ് മുഖ്യാതിഥിയായി. ഷാജന്‍ മാറോക്കി മോട്ടിവേഷന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി വി വേണുഗോപാല്‍, ബ്ലോക്ക് പ്രസിഡണ്ട് സി ജെ സ്റ്റാന്‍ലി, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റൂബി ഫ്രാന്‍സിസ്, ബ്ലോക്ക് ഭാരവാഹികളായ അഡ്വ. പി വി നിവാസ,് ജയ്‌സണ്‍ ചാക്കോ, ജസ്റ്റിന്‍ കൂനംമൂച്ചി അപ്പു ആളൂര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് എന്‍.എ.നൗഷാദ്, മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി.ജെ.ആന്റണി എന്നിവര്‍ സംസാരിച്ചു. ടി ഒ ജോയ്, സെബീന റിറ്റോ, ഷെല്‍ബിന്‍ മറ്റം, സിംസണ്‍ ആളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!