ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കൈപിടിച്ച ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. ആന്ധ്രക്ക് 15000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികള്‍ക്കായി 26000 കോടിയുടെ പദ്ധതികളും പ്രഖ്യാപിച്ചു. ബിഹാര്‍, അസം, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് , സിക്കിം സംസ്ഥാനങ്ങള്‍ക്കു പ്രളയ പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷികോദ്പാദനം വര്‍ധിപ്പിക്കല്‍ , തൊഴില്‍ – നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, ഉത്പാദനസേവന മേഖല, നഗര വികസനം, ഊര്‍ജസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, പുതുതലമുര വികസനം എന്നിവയാണ് ബജറ്റിന്രെ മുന്‍ഗണനാ വിഷയങ്ങള്‍.
പുതിയ ആദായ നികുതി സ്കീം പ്രകാരം ഇളവിനുള്ള പരിധി 50000 ത്തില്‍ നിന്ന് 750000 രൂപയാക്കി. മൊബൈല്‍ഫോണിനും ചാര്‍ജറിനും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ ഇവയുടെ വില കുറയും. തുണിത്തരങ്ങള്‍ക്കും വില കുറയും. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറയ്ക്കും. ക്യാന്‍സര്‍ രോഗത്തിനുള്ള മൂന്ന് മരുന്നുകളുടെ വിലയും കുറയും.