കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2024- 25 ‘ ഫാം പ്ലാന്‍’ പദ്ധതി പ്രകാരം മീന്‍ കുളം സ്ഥാപിച്ചു. കുന്നംകുളം കൃഷിഭവന് പരിധിയിലുള്ള കര്ഷകന് ഉണ്ണികൃഷ്ണന്റെ കൃഷി സ്ഥലത്ത് ആണ് മീന്‍ കുളം സ്ഥാപിച്ചത്. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ പദ്ധത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ് അധ്യക്ഷനായി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഫാം പ്ലാന്‍ പദ്ധതി പ്രകാരം ക്രിട്ടിക്കല്‍ കമ്പോണെന്റ് വിഭാഗത്തില്‍ ഉള്‍പെടുത്തിയാണ് അര്‍ഹരായ കര്‍ഷകരെ തിരഞ്ഞെടുത്തത്. കുന്നംകുളം നഗരസഭ കൃഷി ഓഫീസര്‍ എസ് ജയന് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമതി അധ്യക്ഷ സജിനി പ്രേമന്, കൃഷിഭവന് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.