ഉള്‍നാടന്‍ മത്സ്യങ്ങളുടെ പ്രജനന കാലഘട്ടത്തില്‍ മീന്‍ പിടിക്കുന്നതിനെതിരെ ശക്തമായ നടപടികളുമായി ഫിഷറീസ് വകുപ്പ്. പെങ്ങാമുക്ക് മേഖലയില്‍ പരിശോധന നടത്തിയ സംഘം നാല്‍പതോളം കുരുത്തികള്‍ നശിപ്പിച്ചു. കടലില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്ന സമയത്ത് ഉള്‍നാടന്‍ മല്‍സ്യങ്ങളെ പിടിക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കാറില്ല. നാടന്‍ മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയത്. എന്നാല്‍, കുരുത്തികള്‍ എല്ലാം കൂട്ടിക്കെട്ടി പാടത്ത് ഇടുകയാണെന്ന് ചെയ്തതെന്നും ട്രോളിങ് നിരോധനം പിന്‍വലിച്ചതിന് ശേഷം ഉപയോഗിക്കാന്‍ സൂക്ഷിച്ച കുരുത്തികളാണ് അധികൃതര്‍ നശിപ്പിച്ചതെന്നുമാണ് ഉള്‍നാടന്‍ മീന്‍പിടുത്തക്കാര്‍ പറയുന്നത്.
Home Bureaus Perumpilavu പെങ്ങാമുക്ക് മേഖലയില്‍ ഫിഷറീസ് വകുപ്പ് പരിശോധന ; നാല്‍പതോളം കുരുത്തികള്‍ നശിപ്പിച്ചു