മണത്തലയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പതിനാലുകാരന്‍ മരിച്ചു

179

ദേശീയപാത മണത്തല അയിനിപ്പുള്ളിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പതിനാലുകാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക്. ചാവക്കാട് പൊന്നറ ജ്വല്ലറി ജീവനക്കാരന്‍ കുരഞ്ഞിയൂരില്‍ താമസിക്കുന്ന പാലപ്പെട്ടി വീട്ടില്‍ കമാല്‍ ആഷിഖിന്റെയും ഷാനിലയുടെയും മകന്‍ നാസിം(14) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഷഹീന്‍ ഷാ(19), ബൈക്കിലുണ്ടായിരുന്ന നാസിമിന്റെ മാതൃസഹോദരന്റെ മകന്‍ ഫഹദ്(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി എട്ടോടെയാണ് അപകടം. തൊഴിയൂര്‍ റഹ്‌മത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ്