കുറുക്കന്‍പാറയില്‍ ബൈക്ക് സൈക്കിളിന് പുറകില്‍ ഇടിച്ചു; 2 പേര്‍ക്ക് പരിക്ക്

136

കുന്നംകുളം കുറുക്കന്‍പാറയില്‍ നിയന്ത്രണംവിട്ട ബൈക്ക് സൈക്കിളിന് പുറകില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. തവനൂര്‍ തൃക്കണാപുരം സ്വദേശി ചീരംകുഴിയില്‍ വീട്ടില്‍ 37 വയസ്സുള്ള പ്രജിത്ത്, ചാട്ടുകുളം സ്വദേശി അമ്പലത്ത് വീട്ടില്‍ 59 വയസ്സുള്ള യൂസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം.
പരിക്കേറ്റ ഇരുവരെയും കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.