പോലീസുകാരന്റെ ദേഹത്ത് കൂടെ കാര്‍ കയറ്റിയിറക്കിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. തൃത്താല ഞാങ്ങാട്ടിരി സ്വദേശി അലന്‍ (19) ആണ് പിടിയിലായത്. പട്ടാമ്പിയില്‍ നിന്നും ഞായറാഴ്ച ഉച്ചയോടെ ആണ് യുവാവ് പോലീസിന്റെ പിടിയിലാവുന്നത്. യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി തൃത്താല പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.