കുവൈത്ത് ദുരന്തത്തില്‍ മരിച്ച ബിനോയ് തോമസിന്റെ വീട് മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു

119

കുവൈത്ത് ദുരന്തത്തില്‍ മരിച്ച ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ വീട് റവന്യു മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. ബിനോയിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പു നല്‍കി. വീട് നിര്‍മാണത്തിനായി അടിയന്തര കൗണ്‍സില്‍ യോഗം ചേരുവാന്‍ നഗരസഭയോട് ആവശ്യപ്പെട്ട മന്ത്രി, കുട്ടികളുടെ ചികിത്സ, വിദ്യാഭ്യാസം എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും പറഞ്ഞു. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.ജെ.തോമസ്, ഗുരുവായൂര്‍ വില്ലേജ് ഓഫീസര്‍ കെ എ അനില്‍കുമാര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റര്‍ ടി.മുരളീധരന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സുപ്രിയ രാമചന്ദ്രന്‍, ഷാഹിന സലിം എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.