ചിറ്റണ്ട വരവൂര്‍ പാതയില്‍ സ്വകാര്യ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പിക്കപ് വാന്‍ ഡ്രൈവറായ വല്ലച്ചിറ സ്വദേശിക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വരവൂര്‍ വലിയകത്ത് ഷെരീഫ് (50), ഷെരീഫിന്റെ മാതാവ് മിസിരിയ, ഭാര്യ ജസീല (38) , മകള്‍ ഫസീഹ(11) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പൂങ്ങോട് നിലപ്പനപ്പാറ ക്വാറിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. കുണ്ടന്നൂരില്‍ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും വരവൂരില്‍ നിന്നും വരികയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും മറിഞ്ഞു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മിസിരിയ, ജസീല എന്നിവരേയും പിക്കപ് വാന്‍ ഡ്രൈവറേയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ഷെരീഫിനേയും മകള്‍ ഫസീഹയേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.