28 C
Kunnamkulam
Thursday, September 10, 2026
Home Bureaus Erumapetty വി.കേശവന്റെ സ്മരണാര്‍ത്ഥം എരുമപ്പെട്ടി യങ്ങ് ഇന്ത്യാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

വി.കേശവന്റെ സ്മരണാര്‍ത്ഥം എരുമപ്പെട്ടി യങ്ങ് ഇന്ത്യാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

114

കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനും ഫുട്‌ബോള്‍ പ്രേമിയുമായ വി.കേശവന്റെ സ്മരണാര്‍ത്ഥം എരുമപ്പെട്ടി യങ്ങ് ഇന്ത്യാ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. എരുമപ്പെട്ടി യുണൈറ്റഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന ടൂര്‍ണ്ണമെന്റ് കോണ്‍ഗ്രസ് കടവല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരിയും പഞ്ചായത്ത് മെമ്പറുമായ എം.കെ.ജോസ് അധ്യക്ഷനായി. കെ.ആര്‍.ഗിരീഷ് മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ക്ലബ്ബ് പ്രസിഡന്റുമായ എം.എം.സലീം, ന്യൂനപക്ഷ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉമ്മര്‍ കടങ്ങോട്, കടങ്ങോട് പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കടങ്ങോട്, പഞ്ചായത്ത് മെമ്പറും ക്ലബ്ബ് സെക്രട്ടറിയുമായ സുധീഷ് പറമ്പില്‍, കോണ്‍ഗ്രസ് നേതാക്കളായ എം.എ.ഉസ്മാന്‍, അഡ്വ. പി.കെ.ശ്യാംകുമാര്‍, വര്‍ഗീസ് ചൊവ്വല്ലൂര്‍, എ.എം.നിധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഇരിങ്ങാലക്കുട ഡ്രിബിള്‍സ് ആന്റ് ടാക്കിള്‍സ് വിന്നേഴ്‌സും, കരിക്ക് കുന്നംകുളം റണ്ണേഴ്‌സുമായി.

ADVERTISEMENT
error: Content is protected !!