പ്രസിദ്ധമായ കുന്നംകുളം ഐക്യസുവിശേഷ മഹായോഗത്തിന്റെ കൊടിയേറ്റം നടന്നു. 56-ാമത് സുവിശേഷയോഗത്തിന്റെ കൊടിയേറ്റം ഐക്യസുവിശേഷ നഗറില്‍ മലബാര്‍ സ്വതന്ത്രസുറിയാനി സഭയിലെ റവ.ഫാദര്‍ വര്‍ഗീസ് കൂത്തൂര്‍ നിര്‍വ്വഹിച്ചു.ബ്രദര്‍ വിബിന്‍ വില്‍സണ്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി പി.ഷാജന്‍മാത്യു ജോയിന്റ് സെക്രട്ടറി അനില്‍ പോള്‍, ട്രഷറര്‍ സ്റ്റാന്‍ലി വര്‍ഗ്ഗീസ്, ഡോ. താജ്‌പോള്‍ പനക്കല്‍, സംഘം മെമ്പര്‍മാര്‍, മറ്റു കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഫെബ്രുവരി 9 തിങ്കള്‍ മുതല്‍ 15 ഞായര്‍ വരെയുള്ള ദിവസങ്ങളിലാണ് സുവിശേഷ യോഗങ്ങള്‍ കുന്നംകുളത്ത് നടക്കുന്നത്.



