സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുനാളിന് കൊടിയേറി

പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുനാളിന് കൊടിയേറി. ഏപ്രില്‍ 11,12 തീയതികളിലാണ്‌ വിശുദ്ധ യൗസേപ്പിതാവിന്റെയും വി.സെബാസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിലെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ. പ്രിന്‍സ് ചിരിയന്‍കണ്ടത്ത് കൊടിയേറ്റം നിര്‍വഹിച്ചു. ഈസ്റ്റര്‍ കുര്‍ബാനയ്ക്കും തിരുനാള്‍ കൊടിയേറ്റത്തിനും ഇടവക വികാരി ഫാ. പ്രിന്‍സ് ചിരിയന്‍കണ്ടത്ത്, ഫാ. ജോമോന്‍ മങ്ങാട്ടിളയന്‍, ബ്രദര്‍ ജിന്റോ കൊള്ളന്നൂര്‍, ജനറല്‍ കണ്‍വീനര്‍ കെ.പി.ജിസണ്‍, കൈക്കാരന്മാരായ വി.ടി ബാബു, ജിന്റോ തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT