ലഹരി വിരുദ്ധ സന്ദേശവുമായ് കുന്നംകുളം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഫ്‌ളാഷ് മോബ് നടത്തി.
ജീവിതമാണ് ലഹരി, ലഹരി വിമുക്ത നവകേരളം എന്നീ ആശയങ്ങള്‍ പ്രചരിപ്പിച്ച് ഭാവിതലമുറയെ ലഹരിയില്‍ നിന്നും വിമുക്തമാക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കുന്നംകുളം പുതിയ ബസ്സ്റ്റാന്‍ഡിലായിരുന്നു ചടലുസമായ നൃത്താവതരണം. പി.ടി.എ. പ്രസിഡന്റ് പ്രസാദ് പി.പുലിക്കോടന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സ്റ്റാര്‍ലിറ്റ് എസ്.ഐ.സി. അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ വിമല എസ്.ഐ.സി. , സിസ്റ്റര്‍ നോയല്‍ എസ്.ഐ.സി., ബേസില്‍ കെ.വി., ജിത്തു എന്‍.ജെ.എന്നിവര്‍ സംസാരിച്ചു. 25 വിദ്യാര്‍ത്ഥിനികള്‍ അടങ്ങുന്ന സംഘമാണ് ബസ്റ്റാന്‍ഡില്‍ ലഹരിവിരുദ്ധ സന്ദേശത്തോടെ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.