ശ്രീ മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നാടന്‍ പാട്ട് അവതരണം നടന്നു

folk song presentation  held at the mullakkal bhagavathy temple

നെല്ലുവായ് ശ്രീ മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഭരണി വേലയോടനുബന്ധിച്ച് നാടന്‍ പാട്ട് അവതരണം നടന്നു. സ്വരലയ പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് തിരുവരങ്കന്‍ ഫോക്ക് അക്കാദമിയാണ് നാടന്‍ പാട്ടുകളുടെ ആലാപനം നടത്തിയത്. പ്രോഗ്രാം കമ്മിറ്റിയുടെ 26-ാമത് വാര്‍ഷികാഘോഷം കലാമണ്ഡലം സംഗീത പ്രസാദ് ഉദ്ഘാടനം ചെയ്തു.സ്വരലയ പ്രസിഡന്റ് ടി.കെ.ശിവന്‍ അധ്യക്ഷനായി. സിനിമാ സംവിധായകന്‍ അരവിന്ദന്‍ നെല്ലുവായ് മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ.ജോസ്, എന്‍.പി.അജയന്‍, എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി, ദേവസ്വം ഓഫീസര്‍ പി.കെ. ഹരികൃഷ്ണന്‍, ടി.കെ.മനോജ്കുമാര്‍, എസ്.കണ്ണന്‍ മാസ്റ്റര്‍, എം.എസ്.സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നാടന്‍ കലാരൂപങ്ങളുടെ പ്രകടനം അരങ്ങേറി.

 

content summary ; folk song presentation  held at the mullakkal bhagavathy temple

 

ADVERTISEMENT