പൂരത്തിന്റേയും ഓണത്തിന്റേയും വരവറിയിച്ചുകൊണ്ട് ആണ്ടിക്കളിയും പാട്ടുമായെത്തുന്ന വെസ്റ്റ് മങ്ങാട് ഉന്നതിയിലെ ജയന് പാണാസിനെ ഫോക്ക്ലോര്‍ ദിനത്തില്‍ നന്മ കുന്നംകുളത്തിന്റെ പഴഞ്ഞി യൂണിറ്റ് ആദരിച്ചു. യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു ഭാരതീയന് ജയനെ പൊന്നാട അണിയിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷീജ ക്യാഷ് അവാര്‍ഡ് നല്കി. കുന്നംകുളം മേഖല ട്രഷറര്‍ ടി.എ വേലായുധന്, യൂണിറ്റ് സെക്രട്ടറി എം.ടി പോള്‍സണ്‍, ജില്ലാ കമ്മിറ്റി അംഗം എം.കെ ബാലകൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു.