കൂനമൂച്ചി ഇടവക ജുബിലി ആഘോഷത്തിന്റെ ഭാഗമായി ചാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് ഭക്ഷണപൊതികള്‍ നല്‍കി

40

കൂനമൂച്ചി ഇടവക ജുബിലി ആഘോഷത്തിന്റെ ഭാഗമായി ചാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്, ക്രൈസ്റ്റ് കിംഗ് യൂണിറ്റുകളില്‍ നിന്ന് സംഭരിച്ച ഭക്ഷണ പൊതികള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും, അഞ്ഞൂര്‍ ആശ്രമത്തിലെ അഗതികള്‍ക്കും നല്‍കി. കുന്നംകുളം എസ്. ഐ. ജെയ്സ് വി ആന്റണി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഡീക്കന്‍ ബ്രദര്‍ ജെറില്‍ മാളിയേക്കല്‍, കണ്‍വീനര്‍ മാര്‍ട്ടിന്‍ പി. സി. യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.