സിപിഐഎം. കടവല്ലൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

സിപിഐഎം. കടവല്ലൂര്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. പെരുമ്പിലാവ് ടര്‍ഫില്‍ വെച്ചു നടന്ന മത്സരത്തിന്റെ ഉദ്ഘാടനം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു.നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജിത്ത് കുമാര്‍, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജേന്ദ്രന്‍, ഏരിയ കമ്മിറ്റിയംഗം കെ കൊച്ചനിയന്‍, പഞ്ചായത്ത് അംഗങ്ങളായ പ്രഭാത് മുല്ലപ്പിള്ളി,ഫസലു , നിഷില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ 16 ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ടീമുകള്‍ക്ക് ലോക്കല്‍ സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ADVERTISEMENT