പെരുമ്പിലാവ് സ്പോര്‍ട്ടിവോ യൂത്ത് കപ്പ് 2025 എല്ലാവര്ക്കും സ്വാതന്ത്ര്യം ആവശ്യമാണ് എന്ന തലക്കെട്ടില്‍ ചിറമനേങ്ങാട് റോയല്‍ ടര്‍ഫില്‍ നടത്തിയ സൗഹൃദ ഫുട്ബോള്‍ മത്സരം ജീവകാരുണ്യ പ്രവര്ത്തകന് എം.സലാഹുദ്ദീന് ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്ടീവോ ക്ലബ്ബ് ഡയറക്ടര്‍ അബ്ദുല്‍ ഫത്താഹ് അധ്യക്ഷത വഹിച്ചു. വാശിയേറിയ മത്സരത്തില്‍ സ്പോര്‍ട്ടീവോ ഹാര്‍മണി ടീം ജേതാക്കളായി സ്പോര്‍ട്ടിവോ ഫ്രണ്ട്ഷിപ്പ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് എം.എ. കമറുദീന് ട്രോഫികള്‍ സമ്മാനിച്ചു.