ചാലിശേരി സോക്കര്‍ അസോസിയേഷന്റെ മൂന്നാമത് ഫ്‌ളഡ്‌ലൈറ്റ് ടൂര്‍ണമെന്റ് സെമി മത്സരങ്ങള്‍ തിങ്കളാഴ്ച

ചാലിശേരി സോക്കര്‍ അസോസിയേഷന്‍ മുലയമ്പറമ്പത്ത്കാവ് ക്ഷേത്ര മൈതാനത്ത് ഒരുക്കുന്ന മൂന്നാമത് അഖിലേന്ത്യാ ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ സെമി ഫൈനല്‍ മത്സരങ്ങള്‍ തിങ്കളാഴ്ച നടക്കും.
അവസാന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫിഫ മഞ്ചേരിയും എഫ് സി തെന്നലയും തമ്മില്‍ ഏറ്റുമുട്ടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫിഫ മഞ്ചേരി വിജയിച്ച് സെമിയിലേക്ക് പ്രവേശിച്ചു. മെയ് അഞ്ചിന് തിങ്കളാഴ്ച രാത്രി ആദ്യ സെമിഫെനല്‍ മല്‍സരത്തില്‍ സബാന്‍ കോട്ടക്കലും റോയല്‍ ട്രാവല്‍സ് കോഴിക്കോടും തമ്മില്‍ ഏറ്റുമുട്ടും.

ADVERTISEMENT