പഴഞ്ഞി ഫുട്‌ബോള്‍ ഫ്രണ്ട്‌സിന്റെ നേതൃത്വത്തില്‍ 45-ാമത് ജനകീയ ഫുട്‌ബോള്‍ മേളയ്ക്ക് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അണ്ടര്‍ ഫിഫ്റ്റീന്‍, അണ്ടര്‍ നയന്റീന്‍, സീനിയര്‍ വിഭാഗങ്ങളിലായി മുപ്പതോളം ടീമുകള്‍ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങില്‍ മുന്‍ കേരള ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സി.വി.പാപ്പച്ചന്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നിവ്വഹിക്കും.