ബാലസംഘം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി പഴഞ്ഞി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാര്‍ണിവെല്‍ സംഘടിപ്പിച്ചു. പഴഞ്ഞി മഹാന്‍ ഓഡിറ്റോറിയത്തില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗം എം എന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖലാ പ്രസിഡണ്ട് ശ്രീലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധയിനം കലാപരിപാടികളും കേക്ക് മുറിയ്ക്കലും നടന്നു. ഏരിയാ രക്ഷാധികാരി കെ ബി ഷിബു, എന്‍ കെ ഹരിദാസന്‍, എ എ മണികണ്ഠന്‍, എ കെ സത്യന്‍, സിന്ധു, കെ.കെ.സുനില്‍കുമാര്‍, വി.സി.ഷാജന്‍ പുഷ്പലത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അലി മുഹമദ് സ്വാഗതവും കണ്‍വീനര്‍ എ.കെ.സത്യന്‍ നന്ദിയും പറഞ്ഞു.