ഗാന്ധി അനുസ്മരണവും കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി രൂപീകരണവും

ഗാന്ധി ഒരു ജനതയുടെ നിലനില്‍പ്പിന്റെ ആവശ്യകതയാണെന്ന ആശയമുയര്‍ത്തി, മഹാത്മാ ഗാന്ധി അനുസ്മരണ സംഗമവും, കോണ്‍ഗ്രസ് കടങ്ങോട് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് കമ്മിറ്റി രൂപീകരണവും നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് രഞ്ജു താരു അധ്യക്ഷനായി. ചടങ്ങില്‍ ലഹരി വിരുദ്ധബോധവല്‍ക്കരണ ക്ലാസ് നടന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം, ബ്ലോക്ക് സെക്രട്ടറി സലാം വലിയകത്ത്, യു.ഡി.എഫ് ചെയര്‍മാന്‍ സജീവ് ചാത്തനാത്ത്, റഫീക്ക്, കെ.എം.സുഭാഷ്, റഫീക്ക് ഐനിക്കുന്നത്ത്, പ്രഭാകരന്‍ കല്ലാഴി, പഞ്ചായത്ത് മെമ്പര്‍മാരായ സൈബുന്നിസ ഷറഫു, രജിത ഷാജി അമ്മാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തു. സമൂഹ നോമ്പുതുറയും നടത്തി.

ADVERTISEMENT