മുന്‍ ദേശീയ ഫുട്‌ബോള്‍ താരങ്ങള്‍ ജി.സി.സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹൗസ് സന്ദര്‍ശിച്ചു

ചാലിശേരി ജി.സി.സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഹൗസ് ഫുട്‌ബോള്‍ രംഗത്തെ മുന്‍ ദേശീയ താരങ്ങള്‍ സന്ദര്‍ശിച്ചു. മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ വിക്ടര്‍ മഞ്ഞില, മുന്‍ കേരള ഗോള്‍ കീപ്പര്‍ ഇട്ടിമാത്യു, ഇന്ത്യന്‍ താരവും കേരള കോച്ചുമായ ജേക്കബ് എന്നിവരാണ് ക്ലബ്ബ് ഹൗസ് സന്ദര്‍ശിച്ചത്. പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത്, സെക്രട്ടറി ജിജു ജേക്കബ്, ട്രഷറര്‍ എ.എം ഇക്ബാല്‍, രക്ഷധികാരികളായ ബാബു നാസര്‍, വിനു പി.എസ,് എക്‌സിക്യൂട്ടീവ് അംഗം നൗഷാദ്, മെമ്പര്‍മാരായ ഫൈസല്‍ മാഷ്, മുന്‍കാല ഫുട്‌ബോളര്‍ എ.വി തമ്പി എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT