ആക്ട്‌സ് സംഘടനയുടെ സ്ഥാപക ദിനം ആഘോഷിച്ചു

അപകടങ്ങളില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ ജില്ലയില്‍ രൂപം കൊണ്ട ആക്ട്‌സ് സംഘടനയുടെ സ്ഥാപക ദിനം ആഘോഷിച്ചു. കേച്ചേരി ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ആക്ട്‌സിന്റെ 25-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആഘോഷം സംഘടിപ്പിച്ചത്.മഴുവഞ്ചേരിയിലെ ആക്ട്‌സ് സേവനാലയത്തില്‍ ബ്രാഞ്ച് പ്രസിഡന്റ്
വി.എ കൊച്ചുലാസര്‍ പതാക ഉയര്‍ത്തി, ബ്രാഞ്ച് സെക്രട്ടറി എം.എം.മുഹ്‌സിന്‍ സ്ഥാപകദിന സന്ദേശം നല്‍കി. ബ്രാഞ്ച് കണ്‍വീനര്‍ എ.ജെ ജോണ്‍, വൈസ് പ്രസിഡന്റ്മാരായ സി.ടി ജെയിംസ്, വി.എച്ച് ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT