വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ഞമനേങ്ങാട് ജനകീയാരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എം കെ നബീല്‍ തറക്കല്ലിടല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജില്‍സി ബാബു അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ സരിത ഷാജി, സ്ഥലം സംഭാവന നല്കിയ പുഷ്‌കരന്‍ കാവീട്ടില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ജി അശോകന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ വി റഷീദ്, വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മാക്കാലിക്കല്‍, മെമ്പര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ നിമിഷ കൃഷ്ണന്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ADVERTISEMENT