ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിയ്ക്കുന്ന പുതിയ കാഷ്വാലിറ്റി കോംപ്ലക്‌സ് കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി സംഘാടകസമിതി യോഗം ചേര്‍ന്നു. താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം എന്‍. കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജനുവരി 7 ന് രാവിലെ ഒമ്പതിന് താലൂക്ക് ആശുപത്രി അങ്കണത്തില്‍ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ശിലാസ്ഥാപനം നിര്‍വ്വഹിക്കും. 10.8 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.