ചൊവ്വന്നൂര്‍ എന്‍എസ്എസ് കരയോഗം പുതിയതായി നിര്‍മ്മിക്കുന്ന കരയോഗ മന്ദിരത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. ചൊവ്വന്നൂര്‍ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തിന്റെ സമീപമാണ് പുതിയ ആസ്ഥാനം മന്ദിരം നിര്‍മ്മിക്കുന്നത്. കല്ലഴി വിഷുഭഗവതി ക്ഷേത്രം മേല്‍ശാന്തി രാജീവ് നമ്പൂതിരി തറക്കല്ലിടല്‍ കര്‍മ്മത്തിന്റെ മുന്നോടിയായുള്ള പൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചൊവ്വന്നൂര്‍ കരയോഗം പ്രസിഡന്റ് പി ബാലഗോപാലന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് വിശിഷ്ട അതിഥിയായി.കരയോഗം സെക്രട്ടറി പി ശിവശങ്കരന്‍ നായര്‍, ട്രഷറര്‍ സി നന്ദനന്‍ കരയോഗം ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.