29.8 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ അന്തരിച്ചു

633

അഭിഭാഷകന്‍ ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളില്‍ പ്രതിഭാഗത്തിനായി ആളൂര്‍ ഹാജരായിട്ടുണ്ട്.

തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍ വിവാദങ്ങളിടം പിടിക്കുന്ന കേസുകളിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായാണ് ശ്രദ്ധേയനായത്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരായിരുന്നു.

ADVERTISEMENT
error: Content is protected !!