ഒമാനില്‍ ഫ്‌ലാറ്റിനു മുകളില്‍ നിന്ന് വീണ് വരവൂര്‍ സ്വദേശിനിയായ നാലു വയസ്സുകാരി മരിച്ചു. തളി പിലക്കാട് ശങ്കരത്ത് പ്രദീപ് – ദിവ്യ ദമ്പതികളുടെ മകള്‍ ദക്ഷ പ്രദീപാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ മൂന്നാം നിലയില്‍ കളിക്കുന്നതിനിടയില്‍ താഴെ വീഴുകയായിരുന്നു. പിതാവ് ജോലിചെയ്യുന്ന ഒമാനില്‍ സന്ദര്‍ശക വിസയില്‍ അമ്മയോടൊപ്പം രണ്ടാഴ്ച മുമ്പാണ് ദക്ഷ ഒമാനില്‍ പോയത്. വരവൂര്‍ എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ്.



