പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ്മയ്ക്കായി കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്‍ നല്‍കുന്ന നാലാമത് സാന്ത്വന സ്പര്‍ശം അവാര്‍ഡിന് പ്രസിദ്ധ മജീഷ്യനും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് അര്‍ഹനായി. ജീവകാരുണ്യ രംഗത്തും സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലും ഗോപിനാഥ് മുതുകാടിന്റെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും അനുകരണീയവും അഭിനന്ദനാര്‍ഹവുമാണന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായ ജൂറി അഭിപ്രായപ്പെട്ടു. 50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 30ന് കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിശുദ്ധ പൗലോസ് ദ്വീതീയന്‍ ബാവ അനുസ്മരണ സമ്മേളനത്തില്‍ വച്ച് ശ്രീ ഗോപിനാഥ് മുതുകാടിന് സമ്മാനിക്കും.