ആയുര്‍വ്വേദ ദിനാചരണത്തിന്റെ ഭാഗമായി പോര്‍ക്കുളം പഞ്ചായത്തില്‍ സൗജന്യ ആയൂര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. പഞ്ചായത്തും ആയുര്‍വ്വേദ ഡിസ്പന്‍സറിയും ചേര്‍ന്ന് കൊങ്ങണൂര്‍ അമ്പിളി അങ്കണവാടിയില്‍ നടത്തി ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിഷ ശശി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്,ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്മാന് കെ.സി കുഞ്ഞന്‍, പഞ്ചായത്ത് ജപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ വി.ഗീത ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി. തുടര്‍ന്ന് നടന്ന ക്യാമ്പില്‍ സൗജ്യന്യ പരിശോദനയും മരുന്നു വിതരണവും ഉണ്ടായിരുന്നു.