അഞ്ഞൂരില്‍ സൗജന്യ ദന്തപരിശോധന ക്യാമ്പ് ഞായറാഴ്ച

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ചും അഞ്ഞൂര്‍ മാര്‍ പീലക്‌സിനോസ് ചാരിറ്റീസും വൈലത്തൂര്‍ ഈസ്റ്റ് എ എല്‍ പി സ്‌കൂളും ചേര്‍ന്നു സൗജന്യ ദന്തപരിശോധന ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ വൈകിട്ട് നാലു മണിവരെ അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ ഓള്‍ഡ് ഏജ് ഹോമില്‍ വെച്ച് നടക്കുന്ന ക്യാമ്പ് വാര്‍ഡ് മെമ്പര്‍ എം ഗിരീഷ് ഉദ്ഘാടനം ചെയ്യും.

ADVERTISEMENT